ഐതിഹാസിക വിജയം നേടി പാറ്റകൾ
ഐതിഹാസിക വിജയം നേടിയിരിക്കുകയാണ് പാറ്റകൾ.വിദ്യാർഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.സമരം തുടങ്ങി 35ാം ദിവസമാണ് മഹാ വിജയം കൈവരിച്ചത്ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു തുടക്കത്തിൽ കേന്ദ്ര സർക്കാറിന്റെ നിലപാട്.വാങ് ചുക്ക് പോലും ഇടക്ക് വെച്ച് പ്രധാനാവശ്യമായ ധർമ്മേന്ദ്രപ്രധാന്റെ രാജിയിൽ നിന്നും പിന്മാറിയെങ്കിലും. തങ്ങളുടെ ലക്ഷ്യത്തിൽ നിന്നും കടുകിട മാറാൻ സി ജെ പി തയാറായില്ല.
കർഷക സമരത്തിന് ശേഷം മോദി സർക്കാർ നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി ഈ വിദ്യാർഥി പ്രക്ഷോഭം തന്നെയായിരുന്നു. യുവാക്കൾക്കിടയിൽ സർക്കാരിനുണ്ടായിരുന്ന പ്രതിച്ഛായയ്ക്ക് ഈ സമരം വലിയ മങ്ങലേൽപ്പിച്ചു. റിയൽസും, സോഷ്യൽ മീഡിയ മീഡിയ മീമുക്കൾക്ക് അപ്പുറം , പൗരബോധമുള്ള ഒരു ജനതയാണ് ജന്തർ മന്തറിൽ കഴിഞ്ഞ 35 ദിവസങ്ങളിലായി രാജ്യം കണ്ടത്. അനീതിക്കു നേരെ വിരൽ ചൂണ്ടാനും ചോദ്യങ്ങൾ ഉയർത്താനും അവർ ഭയന്നില്ല. സമരക്കാർക്ക് പ്രതിപക്ഷ പിന്തുണയും കൂടി ലഭിച്ചപ്പോൾ പിന്നെ കണ്ടത് സമരത്തിൻറെ അഗ്‌നി ജ്വാലയാണ്.
മന്ത്രിയുടെ രാജിക്ക് പുറമെ പരീക്ഷ റദ്ദാക്കിയതിനേത്തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകാനും ,സമരത്തിൽ പങ്കെടുത്തവരെ നിയമനടപടികളിൽനിന്ന് ഒഴിവാക്കാനും തീരുമാനമായി. കൂടാതെ, നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ വലിയ ശുദ്ധീകരണ നടപടികളും സർക്കാർ ആരംഭിച്ചു. 47 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള പുതിയ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു.ആദ്യമായാണ് ഒരു മന്ത്രി പ്രതിഷേധത്തെ തുടർന്ന് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. 12 വർഷത്തെ മോദി ഭരണത്തിൽ ഒരു മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതും ആദ്യമായാണ്
ആദ്യം അവഗണിച്ചില്ലാതാക്കാനും പിന്നീട് അടിച്ച് ഓടിക്കാനും നോക്കിയ ഭരണം കൂടം ഇന്നത്തെ യുവതലമുറക്കും അവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിലും പതറി പോയി.ലാത്തിക്കും ജലപീരങ്കികൾക്കും, പൈലറ്റ് ഗണ്ണിനും ഒന്നും അവരെ ഭയപ്പെടുത്താൻ സാധിച്ചില്ല. ദിവസവും
അവകാശങ്ങൾക്കായി പോരാടുന്ന പുതിയ ശബ്ദങ്ങൾ വന്നുകൊണ്ടേയിരുന്നു . രാജദ്രോഹികൾ എന്ന് മുദ്രകുത്തി അവരെ തളർത്താം എന്ന് വിചാരിച്ച ഭരണകൂടത്തിനും തെറ്റുപറ്റി.ജെൻ സി കരുത്തിനു മുൻപിൽ ആ തെറ്റ് തിരുത്താൻ ഇന്ന് അവർ നിർബന്ധിതരായി. അതെ ഇതൊരു തുടക്കം ആകട്ടെ. തെറ്റുകളിൽ നിന്നും ശരികളിലേക്കുള്ള തുടക്കം.