മണിപ്പൂരിൽ വീണ്ടും സംഘർഷം; നിരോധനാജ്ഞയും ഇന്റർനെറ്റ്‌ വിലക്കും പ്രഖ്യാപിച്ചു, വീടുകൾക്ക് തീയിട്ടു

 

മണിപ്പുർ തലസ്ഥാനമായ ഇംഫാലിനടുത്ത് വീണ്ടും സ്ഫോടനം. മെയ്തി, കുകി എന്നീ ഗോത്രവിഭാഗങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. പ്രാദേശിക ചന്തയിലെ സ്ഥലത്തിന്റെ പേരിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സംഘർഷം തുടങ്ങിയത്. തുടർന്ന് പ്രദേശത്ത് സൈനിക-അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിപ്പിച്ചു. ഇവിടെ വീണ്ടും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ദിവസം കൂടി ഇന്റർനെറ്റ് വിലക്ക്  തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.