മോദിയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്; കേരളത്തിൽ നിന്നുള്ള എംപിമാരും മന്ത്രിയും അറസ്റ്റിൽ
സി.ജെ.പി. പ്രതിഷേധത്തിനുനേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്. കേരളത്തിൽ നിന്നുള്ള എംപിമാരും മന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്
മന്ത്രി പി.സി. വിഷ്ണുനാഥിനെയും എംപിമാരായ ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബലം പ്രയോഗിച്ചാണ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.പോലീസ് വാഹനത്തിനുള്ളിൽ വച്ച് ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി ഡീൻ കുര്യാക്കോസ് ആരോപിച്ചു. പത്തോളം എംപിമാരും വനിതാ പ്രതിനിധികളും നിലവിൽ കസ്റ്റഡിയിലുണ്ടെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
മന്ത്രി പി.സി. വിഷ്ണുനാഥിനെ ക്രൂരമായി വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് മാറ്റിയതെന്നും, മന്ത്രിയാണെന്ന് പറഞ്ഞിട്ടും പോലീസ് കേൾക്കാൻ തയ്യാറായില്ലെന്നും കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് സമാധാനപരമായിട്ടാണ് സമരം നടത്തിയിരുന്നത്.