സിജെപി നേതാക്കളെ കോടതി വെറുതേവിട്ടു; അഭിജീത്ത് ദിപ്‌കെയും സൗരവ് ദാസും അശുതോഷ് റങ്കയും പുറത്തേക്ക്

 

ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടയില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സി.ജെ.പി (CJP) നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഡൽഹി കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് നേതാക്കളെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

തുടർന്ന് ഇവരെ വെറുതെ വിട്ട വിവരം സി.ജെ.പി നിയമവിഭാഗം മേധാവി അഡ്വ. രത്‌ന സിങ് ആണ് സോഷ്യൽ മീഡിയയായ എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഡൽഹിയിലെ കടുത്ത പൊലീസ് നടപടികൾക്കും തടങ്കലുകൾക്കുമെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് നേതാക്കളുടെ മോചനം.