രാജ്യത്ത് കോവിഡ് കേസുകൾ 6,000 കടന്നു; 48 മണിക്കൂറിനുള്ളിൽ 769 പുതിയ കേസുകൾ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രായം
Jun 8, 2025, 16:19 IST
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 769 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ സജീവ കോവിഡ് കേസുകളുടെ എണ്ണം 6,133 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 1,915 കേസുകളാണ് റിപോർട്ട് ചെയ്തത്.
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓക്‌സിജൻ, ഐസലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഈ വർഷം ജനുവരി മുതൽ രാജ്യത്ത് 65 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് സാഹചര്യവും തയ്യാറെടുപ്പ് നടപടികളും വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ജൂൺ 2,3 തീയതികളിൽ യോഗം ചേർന്നിരുന്നു.