പശ്ചിമേഷ്യയിലെ പ്രതിസന്ധി; രാജ്യത്തോട് മോദിയുടെ അഭ്യർത്ഥന

 

പശ്ചിമേഷ്യയിലെ പ്രതിസന്ധി കാരണമുള്ള വെല്ലുവിളികളെ നേരിടാൻ ചില അഭ്യർത്ഥനകൾ നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രിയുടെ പ്രധാന നിർദേശങ്ങൾ

കോവിഡ് കാലഘട്ടത്തിൽ എന്നപോലെ വർക്ക് ഫ്രം ഹോം രീതിയിലേക്ക് മടങ്ങുക

വിദേശനാണ്യശേഖരത്തിന്മേലുള്ള സമ്മർദം കുറയ്ക്കാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക.

പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കുക അല്ലെങ്കിൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക

പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക

രാസവളങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തുക. ജൈവ കൃഷി രീതിക്ക് പ്രാധാന്യം നൽകുക. ഡീസൽ പമ്പുകൾക്ക് പകരം സൗരോർജത്തിലേക്ക് മാറുക.

വിദേശ ബ്രാൻഡുകളുടെ ഉപയോഗം കുറയ്ക്കാനും. സ്വദേശി ഉൽപ്പന്നങ്ങൾക്ക് പ്രാമുഖ്യം നൽകുക

വിദേശ യാത്രകൾ കുറച്ച്. ആ പണം ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.