രാഹുൽ ഗാന്ധി വിദേശയാത്രകളിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി സിആർപിഎഫ്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശ സന്ദർശനങ്ങളിൽ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് സിആർപിഎഫ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ കത്ത് നൽകി.
വിഐപി സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ യാത്രാ വിവരങ്ങൾ മുൻകൂട്ടി അറിയിക്കേണ്ടത് നിർബന്ധമാണെന്നും, ഇത്തരം വീഴ്ചകൾ രാഹുലിനെ അപകടസാധ്യതകളിലേക്ക് നയിച്ചേക്കാമെന്നും കത്തിൽ സിആർപിഎഫ് ചൂണ്ടിക്കാട്ടി. ഭാവിയിലെ യാത്രകളിൽ സുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ച് സെപ്റ്റംബർ 10 ന് ഇരു നേതാക്കൾക്കും കത്ത് നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറ്റലി, വിയറ്റ്‌നാം, ദുബായ്, ഖത്തർ, ലണ്ടൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്രകളെ സിആർപിഎഫ് കത്തിൽ പരാമർശിച്ചിട്ടുണ്ട്.ആരെയും അറിയിക്കാതെ' വിദേശയാത്രകൾ നടത്തുന്നു എന്നും അദ്ദേഹം സുരക്ഷയെ 'ഗൗരവമായി' കാണുന്നില്ലെന്നും സിആർപിഎഫ് വിവിഐപി സുരക്ഷാ മേധാവി സുനിൽ ജൂൺ ആരോപിച്ചു