ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Updated: May 22, 2026, 12:57 IST
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ ജെഎൻയു വിദ്യാർഥിയായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന ഉപാധികളോടെ ജസ്റ്റിസ് പ്രതിഭ എം സിങ്, ജസ്റ്റിസ് മധു ജെയ്ൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.3 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജൂൺ ഒന്ന് മുതൽ മൂന്ന് വരെയാണ് ജാമ്യം നൽകിയത്. ശസ്ത്രക്രിയക്ക് വിധേയ ആകുന്ന അമ്മയെ കാണാൻ വേണ്ടിയാണ് ഇടക്കാല ജാമ്യം . സഹാനുഭൂതിയുടെ പുറത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യ കാലയളവിൽ ഒരു മൊബൈൽ ഫോൺ മാത്രമേ ഉപയോഗിക്കാവൂവെന്നും, അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തിൽ തുടരണമെന്നും നിർദേശിച്ചു.ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.