മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ആവശ്യം; ഇരുസഭകളിലും നോട്ടീസ് നൽകി ഇന്ത്യ സഖ്യം
Mar 13, 2026, 15:29 IST
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് നൽകി ഇന്ത്യ സഖ്യം. ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് ആദ്യമായിട്ടാണ് സഭയിലെത്തുന്നത്. ലോക്‌സഭയിൽ നിന്ന് 130 പേരും രാജ്യസഭയിൽ നിന്നും നിന്നും 63 പേരും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്.
പക്ഷാപാതപരവും വിവേചനപരവുമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂർവം തടസ്സപ്പെടുത്തൽ എന്നിങ്ങനെ ഏഴ് ആരോപണങ്ങളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്.