സിം കാര്‍ഡുകളുടെ എണ്ണത്തിൽ കര്‍ശന നിയന്ത്രണത്തിന് കേന്ദ്ര ടെലികോം വകുപ്പ്

 

 

ഒരു വ്യക്തിക്ക് സ്വന്തം പേരിൽ നിലനിര്‍ത്താവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തിൽ കര്‍ശന നിയന്ത്രണത്തിന് കേന്ദ്ര ടെലികോം വകുപ്പ്. കൈവശം അനുവദനീയമായ സിം കാര്‍ഡുകളുടെ പരിധി കഴിഞ്ഞവര്‍ക്ക് ആഗസ്ത് 24 മുതൽ പുതിയ കാര്‍ഡുകൾ അനുവദിക്കുന്നത് വിലക്കി. ഇത്തരം വ്യക്തികൾക്ക് പുതിയ കണക്ഷനുകൾ നൽകരുതെന്ന് നിര്‍ദ്ദേശം നൽകി.

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഒരാൾക്ക് കൈവശം വെക്കാവുന്നത് പരമാവധി ഒമ്പത് സിം കാര്‍ഡുകളാണ്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ആറ് സിം കാര്‍‍ഡുകളാണ്. ഏതെങ്കിലും ഒരു നെറ്റ് വര്‍ക് പ്രൊവൈഡറുടെ ബ്രാൻഡിൽ നിന്നല്ല. മൊത്തം കൈവശവെക്കാവുന്ന പരിധിയാണിത്.

കേന്ദ്ര സര്‍ക്കാരിന്റെ ഡിഐപി സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിച്ച് പരിധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പു വരുത്താനാണ് ടെലകോം കമ്പനികൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുള്ളത്. പരിധി പിന്നിട്ടവരുടെ പേര് വിവരങ്ങൾ ആഗസ്ത് 23 മുതൽ ഡിഐപി വഴി ലഭ്യമാക്കും.

കൈവശം എത്ര എന്ന് വെളിപ്പെടുത്തണം
പുതിയ കണക്ഷന് അപേക്ഷിക്കുന്നവര്‍ നിലവിൽ കൈവശമുള്ള സിം കാര്‍ഡുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ടെലികോ കമ്പനികൾ നവംബര്‍ 30 നകം പുതിയ പരിശോധനാ സംവിധാനത്തിലേക്ക് പൂര്‍ണമായും മാറണം