ധർമേന്ദ്ര പ്രധാന് പകരം പ്രൽഹാദ് ജോഷി; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി
Jul 25, 2026, 22:18 IST
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.
ധർമേന്ദ്ര പ്രധാനിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് പ്രൽഹാദ് ജോഷിക്ക് തന്റെ നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കൂടി ചുമതല നൽകിയതെന്ന് രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ലോക്സഭാംഗമായ പ്രൽഹാദ് ജോഷി നിലവിൽ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, നവ-പുനരുപയോഗ ഊർജ വകുപ്പ് എന്നിവയുടെ മന്ത്രിയായി പ്രവർത്തിക്കുകയാണ്.