ധ്രുവ് റാഠി അറസ്റ്റിൽ; നടപടി ജന്തർ മന്തർ 2.0 സമരത്തിന് തൊട്ടുമുമ്പ്

 

സംഘ്പരിവാർ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ ഇൻഫ്‌ലുവൻസറും യൂട്യൂബറുമായ ധ്രുവ് റാഠിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ഇന്ന് ഡൽഹിയിൽ ആഹ്വാനം ചെയ്ത ജന്തർ മന്തർ 2.0 പ്രതിഷേധത്തിന് തൊട്ടുമുമ്പാണ് നടപടി.

ഗുഡ്ഗാവിലെ വീട്ടിൽ നിന്നാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മഫ്തിയിലെത്തിയ ഡൽഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.  ധ്രുവ് റാത്തിക്കൊപ്പം മറ്റാരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അറസ്റ്റിന് പിന്നിലെ കാരണമോ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.