കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കൽ; നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്രം

 

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സംഭവങ്ങളിൽ നിയമനടപടികൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്ര സർക്കാർ . ഇതിന്റെ ഭാഗമായി വനിതാ ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ കൂടുതൽ ശക്തമാക്കണമെന്നുമാണ് കത്തിലെ ആവശ്യം.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നേരത്തെ ഐടി മന്ത്രാലയം മെറ്റയ്ക്ക് കത്ത് നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഓൺലൈൻ ചൂഷണങ്ങൾ തടയുന്നതിനുമായി നിയമപരമായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് കേന്ദ്രം വ്യക്തമാക്കി.