കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

 

കൊൽക്കത്തയിലും നഗരത്തിന്റെ സമീപപ്രദേശങ്ങളിലും ഭൂചലനം . വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ  കെട്ടിടങ്ങളിൽനിന്ന്  ഓഫീസുകളിൽനിന്ന് ആളുകൾ പുറത്തേക്കിറങ്ങിയോടി. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. അതേസമയം, ഭൂചലനത്തിന്റെ തീവ്രതയോ പ്രഭവകേന്ദ്രമോ വ്യക്തമായിട്ടില്ല.