വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ; തിരഞ്ഞെടുപ്പ് ചർച്ചകളിൽ ജെൻ സി മാറ്റം കൊണ്ടുവരുമെന്ന് അഭിജിത്ത് ദീപ്കെ
വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിദ്യാർഥികളുടെയും ജെൻസികളുടെയും ഭാവിയെ ബാധിക്കുന്ന വിഷയങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് സി.ജെ.പി കൺവീനർ അഭിജിത്ത് ദീപ്കെ. ജാതി-മത രാഷ്ട്രീയത്തിനപ്പുറം മികച്ച വിദ്യാഭ്യാസ അവസരങ്ങളും തൊഴിലും അടിസ്ഥാന സൗകര്യങ്ങളുമാണ് പുതിയ തലമുറ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും യുവതലമുറ നൽകിയ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും ദീപ്കെ പ്രത്യേകം എടുത്തുപറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ വിദ്യാർഥികളും യുവജനങ്ങളും ഉയർത്തിയ പ്രതിഷേധങ്ങളെത്തുടർന്ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും സ്വതന്ത്ര നിലപാടായിരിക്കും സ്വീകരിക്കുകയെന്നും ദീപ്കെ പറഞ്ഞു. രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.