ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന
Updated: Sep 4, 2026, 19:12 IST
ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. സൈന്യവും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിൽ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഡ്ഗാമിൽ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തുനിന്ന് എകെ ശ്രേണിയിലുള്ള തോക്കും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് മറ്റൊരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.കൊല്ലപ്പെട്ട ഭീകരന്റെ വ്യക്തിവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.