ജമ്മു കശ്മീരിലെ കറുവയിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

 

ജമ്മു കശ്മീരിലെ കറുവയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നജോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തിരച്ചിൽ നടത്തിയിരുന്ന സുരക്ഷാസേനയ്ക്ക് നേരെ ഭീകരവാദികൾ നിറയൊഴിക്കുകയായിരുന്നു. പിന്നാലെ സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു

ജനുവരി 7 ബുധനാഴ്ചയും കഹോഗ് വനമേഖലയിലെ കാമധ് നള്ളയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഇരുട്ടിന്റെയും ദുഷ്‌കരമായ ഭൂപ്രകൃതിയുടെയും മറവിൽ ഭീകരർ രക്ഷപ്പെടുകയായിരുന്നു. ഈ പ്രദേശം നിലവിൽ വെടിവെപ്പ് നടക്കുന്ന നജോട്ട് വനമേഖലയിൽനിന്നു 10 കിലോമീറ്റർ മാത്രം അകലെയാണ്. രക്ഷപ്പെട്ട ഭീകരർ തന്നെയാണോ ഈ മേഖലയിലുള്ളതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.