രജൗരിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

 
ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബുധാൽ തെഹ്സിലിലെ ഗുല്ലർ-ബെഹ്‌റോട്ട് ഏരിയയിൽ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം, പൊലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘം നടത്തിയ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിടെയാണ് (കാസോ) വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.