കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡറെ ജീവനോടെ പിടികൂടാന്‍ നീക്കവുമായി സുരക്ഷാ സേന
ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡറായ ലത്തീഫ് ഭട്ട് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചനയെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങളാണ് സുരക്ഷാ സേന നടത്തുന്നത്.
കുല്‍ഗാമിലെ വിവിധ ഗ്രാമങ്ങളില്‍ സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയതിനിടെ പുലര്‍ച്ചെയോടെയാണ് ഭീകരരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായി ജമ്മു കശ്മീര്‍ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
ലത്തീഫ് ഭട്ടിന്റെ അടുത്ത സഹായിയായ ഉമര്‍ നിസാര്‍ ദാര്‍ തിങ്കളാഴ്ച കുല്‍ഗാമിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 11-ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ചെക്ക്പോയിന്റിനു നേരെ ഭീകരാക്രമണം നടത്തുന്നതിന് മുന്‍പായി, നിസാര്‍ ദാറും ലത്തീഫ് ഭട്ടും ചേര്‍ന്ന് പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റ ഈ ആക്രമണത്തിന് പിന്നാലെ ഇരുവരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.