ടേക്ക് ഓഫിന് തൊട്ടുമുൻപ് അഗ്‌നിബാധ, ചെന്നൈയിൽ എത്തിഹാദ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
May 12, 2026, 13:20 IST
ചെന്നൈ വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടാനൊരുങ്ങിയ എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ഇടത് ചിറകിൽ ടേക്ക് ഓഫിനൊരുങ്ങുന്നതിനിടെ അഗ്‌നിബാധ. 280 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ 10.15നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്.
അഗ്‌നിബാധക്ക് പിന്നാലെ വിമാനം ടേക്ക് ഓഫ് ഉപേക്ഷിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതായാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗം വിമാനത്തിലെ തീ നിയന്ത്രണ വിധേയമാക്കി. ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയതായിരുന്നു ഇ വൈ 0343 എന്ന വിമാനത്തിലാണ് അപകടം സംഭവിച്ചത്