സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലെ സ്ഫോടനം; മരണം 20 ആയി, കാണാതായവരിൽ കോട്ടയം സ്വദേശി അനീഷും
സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ കോട്ടയം പാമ്പാടി സ്വദേശി അനീഷും ഉൾപ്പെടുന്നു.
തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കത്തിലാണ് തിങ്കളാഴ്ച അപകടമുണ്ടായത്. മീഥേൻ വാതകം ചോർന്നുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരടക്കം 25 പേരാണ് അപകടത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 20 പേരുടെ മരണം സ്ഥിരീകരിച്ചു. അനീഷ് ഉൾപ്പെടെയുള്ള അഞ്ച് പേർക്കായുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസവും തുടരുകയാണ്.അനീഷിന്റെ ഭാര്യയും സഹോദരനും സിക്കിമിലെത്തി.
2011 മുതൽ NHPC ഉദ്യോഗസ്ഥനാണ് അനീഷ്. NDRF, SDRF, ഫയർ ഫോഴ്സ് സംഘങ്ങൾക്ക് പുറമെ മൈൻസ് സുരക്ഷാ DG യിൽ നിന്നുള്ള സംഘവും തിരച്ചിൽ നടത്തുന്നുണ്ട്.