ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സ്‌ഫോടനം; നാല് ജവാന്മാർക്ക് പരിക്ക്
Jun 17, 2026, 13:55 IST
ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നൗഷേരാ മേഖലയിലെ കലാൽ പ്രദേശത്താണ് സംഭവം ഉണ്ടായത്.പട്രോളിങ്ങിനിടെ അബദ്ധത്തിൽ കുഴിബോംബ് പൊട്ടിയതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്‌ഫോടനത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ നിരീക്ഷണത്തിലാണ്. എങ്ങനെയാണ് കുഴിബോംബ് സ്‌ഫോടനമുണ്ടായതെന്ന കാര്യത്തില്‍ അധികൃതര്‍ അന്വേഷണം നടത്തും.കഴിഞ്ഞ ആഴ്ച കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ അപ്രതീക്ഷിത സ്‌ഫോടനത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. കമാല്‍കോട്ടിലേക്ക് സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിന് ഇടയിലായിരുന്നു സ്‌ഫോടനം.