അസം-അരുണാചൽ അതിർത്തിയിൽ വെടിവയ്പ്പ്; 18 പേർക്ക് പരുക്ക്
Updated: Aug 10, 2026, 18:35 IST
അസം-അരുണാചൽ അതിർത്തിയിൽ വെടിവയ്പ്പ്. 18 അസംക്കാർക്ക് പരിക്കേറ്റു . 4 പേരുടെ നില ഗുരുതരമാണ് .അരുണാചൽ ഭാഗത്തുനിന്ന് അജ്ഞാതർ വെടിവയ്പ്പ് നടത്തുകയായിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ചർച്ചകൾ ആരംഭിച്ചു. അസമിന്റെ ഒരു ഇഞ്ച് ഭൂമി പോലും നഷ്ടപ്പെടരുതെന്ന് പോലീസിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിർദേശം നൽകി.
ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നാല് പേരെ ദിബ്രുഗഡ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസമിലെ ധേമാജി ജില്ലയിലെ മിങ്മാങ് ബസ്തിയിൽ ഭൂമി തർക്കത്തെച്ചൊല്ലിയാണ് സംഘർഷം. ഇന്ന് രാവിലെയാണ് സംഘർഷം ഉടലെടുത്തത്.അസമും അരുണാചൽ പ്രദേശും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്