സുപ്രിംകോടതിയിൽ പുതുതായി അഞ്ച് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
സുപ്രീം കോടതിയിൽ പുതുതായി നിയമിതരായ അഞ്ച് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങിൽ ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ, ജസ്റ്റിസ് അരുൺ പള്ളി, ജസ്റ്റിസ് വി. മോഹന എന്നിവരാണ് ചുമതലയേറ്റത്.ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയർന്നു.
അധികാരമേറ്റ അഞ്ചിൽ നാല് പേർ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായിരുന്നു. ജസ്റ്റിസ് ഷീൽ നാഗു (പഞ്ചാബ് ഹരിയാന ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ (ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), സഞ്ജീവ് സച്ച്‌ദേവ (മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), അരുൺ പള്ളി (ജമ്മുകശ്മീർ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എന്നിവർക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.മുതിർന്ന അഭിഭാഷകയായ വി. മോഹന സുപ്രിംകോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. സുപ്രിംകോടതി ബെഞ്ചിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം ലഭിച്ച ഏതാനും അഭിഭാഷകരിൽ ഒരാളാണ് വി. മോഹന.തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാർ ജഡ്ജിമാരുടെ നിയമന വിജ്ഞാപനം പുറത്തിറക്കിയത്. മെയ് 22നും 27നും ഇടയിൽ നടന്ന യോഗങ്ങളിൽ സുപ്രിംകോടതി നൽകിയ ശിപാർശകൾ പ്രകാരമാണ് വിജ്ഞാപനം