മൂന്നു ദിവസത്തെ സന്ദർശനത്തിനായി; പ്രധാനമന്ത്രി നരേന്ദ്ര മോദി സെയ്‌ഷെൽസിലേക്ക് പുറപ്പെട്ടു
Jun 27, 2026, 17:32 IST
ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സെയ്‌ഷെൽസിലേക്കുള്ള മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. സെയ്‌ഷെൽസ് ദേശീയ ദിനത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാണ് സന്ദർശനം.സന്ദർശനത്തിന്റെ ഭാഗമായി സെയ്‌ഷെൽസ് ദേശീയ അസംബ്ലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൂടാതെ അവിടെയുള്ള ഇന്ത്യൻ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.മൂന്ന് ദിവസത്തെ പരിപാടികൾ പൂർത്തിയാക്കി തിങ്കളാഴ്ചയോടെ അദ്ദേഹം മടങ്ങുമെന്നാണ് വിവരം. സന്ദർശനത്തിൽ ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ പ്രതിനിധികളും വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും.ഈ സന്ദർശനം ഇന്ത്യയും സെയ്‌ഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.