മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു
മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിലെ മുൻ ജഡ്ജിയായിരുന്ന ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജാതി വിവേചനത്തിനും ജുഡീഷ്യറിയിലെ അഴിമതിക്കുമെതിരെ പരസ്യമായി ശക്തമായ നിലപാടുകൾ സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, അഴിമതിക്കാരെന്ന് ആരോപിച്ച് 20 ജഡ്ജിമാരുടെ പേരുകൾ പ്രഖ്യാപിക്കുകയും ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉൾപ്പെടെ കത്തയക്കുകയും ചെയ്തതോടെയാണ് അദ്ദേഹം സുപ്രീം കോടതിയുമായി നിയമപോരാട്ടത്തിലേക്ക് കടന്നത്.
തുടർന്നുണ്ടായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി അദ്ദേഹത്തെ ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെടുന്നത്. കൊൽക്കത്ത പ്രസിഡൻസി ജയിലിലായിരുന്നു അദ്ദേഹം ശിക്ഷ അനുഭവിച്ചത്.