മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ച രണ്ട് തവണ ബോധക്ഷയം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കൽ ടീം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യാൻ നിർദേശിച്ചത്.എംആർഐ സ്‌കാനടക്കമുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയായതായി ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിശദമായ മെഡിക്കൽ പരിശോധനകൾ തുടരുകയാണെന്നും ആരോഗ്യനില നിരീക്ഷണത്തിലാണ് എന്നും ആശുപത്രി അധികൃതർ അറിയിച്ചു. 74 വയസുകാരനായ ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം പൊതുപ്രവർത്തനങ്ങളിൽ വളരെ സജീവമല്ല.