കർണാടകയിൽ നാല് വയസുകാരി സ്‌കൂൾ സമയത്ത് ബലാത്സംഗത്തിനിരയായി
Jul 24, 2025, 17:29 IST
കർണാടകയിലെ ബീദറിൽ നാല് വയസ്സുകാരി ബലാത്സംഗത്തിനിരയായി. സ്‌കൂൾ സമയത്താണ് കുട്ടി ബലാത്സംഗത്തിനിരയായതെന്നാണ് സൂചന. വീട്ടിലെത്തി അമ്മ വസ്ത്ര മാറ്റുന്നതിനിടയിലാണ് സംഭവമറിഞ്ഞത്. പെൺകുട്ടി ഇപ്പോൾ ബ്രിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .
പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂൾ സമയത്താണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബിദാർ വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.