ഇന്ധന വിലക്കയറ്റം; വിമാന സർവീസുകൾ വെട്ടിക്കുറക്കാൻ എയർഇന്ത്യ
May 27, 2026, 12:43 IST
ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ആഭ്യന്തര സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ എയർ ഇന്ത്യ.ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ചില സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
ഇതിനുമുമ്പ് അന്താരാഷ്ട്ര സർവീസുകളിലും കുറവ് വരുത്തുമെന്ന് കമ്പനി അറിയിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർവീസ് റദ്ദാക്കലുകൾ മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.