ഡൽഹി-ഗാസിയാബാദ് റെയിൽപാതയിൽ ചരക്കുതീവണ്ടി പാളം തെറ്റി; 53 ട്രെയിൻ സർവീസുകൾക്ക് തടസം

 

ഉത്തർപ്രദേശിലെ ഡൽഹി-ഗാസിയാബാദ് റെയ്ൽപാതയിൽ ചരക്കുതീവണ്ടി പാളം തെറ്റി . ആറു വാഗണുകളാണ് പാളംതെറ്റിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തർപ്രദേശിലെ ഗാസിയാബാദിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇതേ തുടർന്ന് 50ലധികം ട്രെയ്ൻ സർവീസുകൾ തടസപ്പെട്ടതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും മറ്റു ചില സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തു.

ഡൽഹി ഡിവിഷണൽ റെയിൽവേ മാനേജറുടെ നേതൃത്വത്തിൽ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും പാളം പുനഃസ്ഥാപിക്കുന്ന നടപടികളും ഏകോപിപ്പിക്കുകയാണെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹിമാൻഷു ശേഖർ ഉപാധ്യായ് അറിയിച്ചു.