തമിഴ്നാട്ടിൽ ഗവർണർ അയയുന്നു; വിജയയുടെ സത്യപ്രതിജ്ഞ 2 ദിവസത്തിനകം എന്ന് സൂചന

 

തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗവർണർ രാജേന്ദ്ര അർലേക്കറുമായുള്ള വിജയ്യുടെ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നുവെന്നാണു റിപ്പോർട്ടുകൾ.

സർക്കാരുണ്ടാക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷമായ 118 അംഗങ്ങളുടെ പിന്തുണ ഇപ്പോഴും ടിവികെയ്ക്ക് ലഭിച്ചിട്ടില്ല. 112 അംഗങ്ങളുടെ പിന്തുണാമാത്രമാണ് വിജയ് ഗവർണർക്ക് സമർപ്പിച്ചതെന്നാണ് വിവരം. കൂടുതൽ പിന്തുണ ഉറപ്പാക്കാൻ ഗവർണർ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഡിഎംകെ സഖ്യകക്ഷികളിൽ ചിലർ വിജയ് സർക്കാരുണ്ടാക്കാനുള്ള സാധ്യതയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി സൂചനകളുണ്ട്. ചെറുകക്ഷികളുടെ പിന്തുണ നേടി അധികാരത്തിലെത്താനാണ് ടിവികെയുടെ ശ്രമം.തമിഴ്നാട്ടിൽ അടുത്ത രണ്ട് ദിവസത്തിനകം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ചിത്രം വ്യക്തമാകാനാണ് സാധ്യത.

അതേസമയം, മറീന ബീച്ച് പരിസരത്ത് സുരക്ഷ ശക്തമാക്കി പൊലീസ്. ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്ന് പൊലീസ് നിർദേശം നൽകി. ജെല്ലിക്കെട്ട് പ്രക്ഷോഭ മാതൃകയിൽ ജെൻ സി പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്.