രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടൻ നൽകുമെന്ന് ഹരിയാന തിരഞ്ഞെടുപ്പ് ഓഫീസർ

 

രാഹുൽഗാന്ധി ഉന്നയിച്ച ഹരിയാനയിലെ വോട്ട് കൊള്ള ആരോപണത്തിൽ പ്രതികരണവുമായി തിരഞ്ഞെടുപ്പ് ഓഫീസർ. നിലവിൽ രാഹുലിന്റെ രണ്ടു പരാതികൾ കമ്മീഷന് മുന്നിലുണ്ട്. രാഹുലിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ആ കേസുകളിൽ ഉപയോഗിക്കണമെന്നും കമ്മിഷൻ പറഞ്ഞു. രാഹുലിന്റെ ആരോപണങ്ങളിൽ വിശദമായ മറുപടി ഉടൻ നൽകുമെന്ന് ഹരിയാന തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു

ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടിലൂടെ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയ്ക്കുമെതിരെയുള്ള രാഹുലിന്റെ ആരോപണം.സംസ്ഥാനം പൂർണമായും തട്ടിയെടുത്തതിന്റെ കഥയാണ് ഹരിയാനയിലേതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാൻ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പരാമർശവും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു.