ഹരിയാനയിൽ മോഡലിന്റെ മൃതദേഹം കനാലിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

 

ചണ്ഡിഗഡിലെ ഹരിയാനയിലെ സോനിപതിൽ, മോഡൽ ശീതൾ ചൗധരി (സിമ്മി)യുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് ശീതൾന്റെ മൃതദേഹം കനാലിൽ നിന്നും കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

പാനിപ്പത്തിൽ സഹോദരി നേഹയ്‌ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂൺ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ മൃതദേഹം കണ്ടെത്തിയത്.

സമാനമായി കഴിഞ്ഞ ആഴ്ച കമാൽ കൗർ എന്ന സമൂഹമാധ്യമ ഇൻഫ്‌ലുവൻസറുടെ മൃതദേഹം ഭട്ടിൻഡ-ചണ്ഡിഗഡ് ദേശീയപാതയ്ക്കു സമീപം അദേഷ് മെഡിക്കൽ സർവകലാശാലയുടെ കാർ പാർക്കിങ്ങിൽ കണ്ടെത്തിയിരുന്നു. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായ മൃതദേഹം. ദുർഗന്ധം വമിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ജൂൺ 9ന് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി വീട്ടിൽനിന്നിറങ്ങിയതായിരുന്നു കമാൽ.