തെരുവിലിരുന്ന് മദ്യപിക്കുന്നത് പതിവാക്കി; മദ്യപാനി സംഘത്തെ ചൂലുകൊണ്ട് അടിച്ചോടിച്ച്  പ്രദേശത്തെ സ്ത്രീകൾ

 

തെരുവിലിരുന്ന് മദ്യപിക്കുന്നത് പതിവാക്കിയ മദ്യപാനി സംഘത്തെ ചൂലുകൊണ്ട് അടിച്ചോടിച്ച് സ്ത്രീകൾ. പ്രദേശവാസികൾക്ക് പോലും നടന്നു പോകാൻ സാധിക്കാത്ത വിധത്തിൽ മദ്യപാനി സംഘങ്ങൾ തെരുവോരങ്ങൾ കയ്യടക്കിയതോടെയാണ് പ്രദേശത്തെ സ്ത്രീകൾ കൂട്ടംചേർന്ന് രംഗത്തിറങ്ങിയത് എന്നാണ് പറയുന്നത്. ചൂലുമായി തെരുവിലിറങ്ങിയ ഇവർ വഴിയോരങ്ങളിൽ ഇരുന്നു മദ്യപിച്ച വരെ ഓടിച്ചു വിടുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ പ്രകാരം മുംബൈയിലെ കാന്തിവാലിയിലെ ലാൽജിപദിലാണ് സംഭവം നടന്നത്. പൊതുസ്ഥലത്ത് പരസ്യമായി മദ്യം കഴിക്കുകയും തുടർന്ന് വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ മദ്യപാനി സംഘങ്ങൾ പെരുമാറുകയും ചെയ്തതോടെയാണ് സഹികെട്ട സ്ത്രീകൾ രംഗത്തിറങ്ങിയത്. ചൂലുമായി തെരുവിലിറങ്ങിയ ഇവർ വഴിയോരങ്ങളിൽ ഇരുന്നു മദ്യപിക്കുന്നവരെ തിരഞ്ഞുപിടിച്ച് അടിച്ചോടിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ചൂലുകളുമായി ഒരുകൂട്ടം സ്ത്രീകൾ തെരുവിലൂടെ നടക്കുന്നതും മദ്യപാനികളുടെ ശല്യം സഹിക്കാൻ പറ്റാതായതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് കാണാം. തുടർന്ന് ഇവർ വഴിയോരങ്ങളിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ ഇരുന്ന് മദ്യപിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഓടിച്ചു വിടുകയായിരുന്നു. ആദ്യം തെരുവിൽ ഇരുന്നു മദ്യപിക്കരുതെന്ന് പറയുകയും അതുകേട്ട് പിൻവാങ്ങാത്തവരെ ചൂലുകൊണ്ട് അടിച്ചോടിക്കുകയും ആയിരുന്നു. സ്ത്രീകളുടെ പ്രവൃത്തിയെ ആ സമയം തെരുവിൽ ഉണ്ടായിരുന്ന ആളുകൾ അത്ഭുതത്തോടെ നോക്കി നിൽക്കുന്നത് കാണാം.