ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം
Aug 14, 2026, 15:00 IST
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നഡ്ഡയെ കൊറോണറി ആൻജിയോഗ്രാഫിക്ക് വിധേയനാക്കി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു. കാർഡിയോളജി വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് നഡ്ഡ.
കൂടുതൽ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിശദമായ വിവരങ്ങൾ പുറത്തുവിടുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.