ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു;മരണം 109 ആയി,883 കോടിയുടെ നാശനഷ്ടവും റിപ്പോർട്ട് ചെയ്തു
Jul 17, 2025, 15:26 IST
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് ജീവനും സ്വത്തിനും വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗംഗാനദി കരകവിഞ്ഞൊഴുകുന്നു. ഹിമാചലിൽ 200 ഓളം റോഡുകൾ അടച്ചു. ഹിമാചലിൽ ഇതുവരെ കാലവർഷക്കെടുതിയിൽ മരണം 109 ആയി. 883 കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണ് കണക്കുകൾ.
ഷില്ലായ്ക്ക് സമീപം മണ്ണിടിച്ചിൽ ഉണ്ടായി. എൻ എച്ച് 707 ഗതാഗതം തടസ്സപ്പെട്ടു. ഹിമാചലിൽ 202 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.ജമ്മുകശ്മീരിലും കനത്ത മഴ തുടരുന്നു. അമർനാഥ് തീർഥയാത്ര നിർത്തിവച്ചു. ഡൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിൽ ഇറങ്ങേണ്ടിയിരുന്ന 5 വിമാനങ്ങൾ കഴിഞ്ഞദിവസം വഴി തിരിച്ചുവിട്ടു. ജൂലൈ 22 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്