ജമ്മുകാശ്മീരിൽ ശക്തമായ മഴ; മണ്ണിടിച്ചിൽ, നിരവധി പേരെ കാണാതായി,അഞ്ച് മരണം

 
ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുറ്റു.  നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മലയോര ജില്ലകളിലാണ് കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. റോഡിൽ പലയിടത്തും മണ്ണിടിച്ചിലിനെ തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു. ശ്രീനഗർ-ജമ്മു ദേശീയ പാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം, കുപ്‌വാരയിൽ, ജലനിരപ്പ് കുറയുകയും ആളുകൾ വീടുകളിലേക്ക് മടങ്ങുകയും ചെയ്തതോടെ സ്ഥിതി മെച്ചപ്പെടാൻ തുടങ്ങി. വെള്ളപ്പൊക്കത്തിൽ റോഡിൻ്റെ ഒരു ഭാഗം ഒലിച്ചുപോവുകയും നിരവധി വീടുകൾ വെള്ളത്തിന്റെ അടിയിലാകുകയും ചെയ്തു.