കടുത്ത പനി, ആശുപത്രിയില്‍ എത്തി, ഡ്രിപ്പ് നല്‍കുന്നതിനിടെ നഴ്സിനെതിരെ ലൈംഗികാതിക്രമം; രോഗി അറസ്റ്റിൽ
Updated: Sep 1, 2024, 14:47 IST
പശ്ചിമബംഗാളില്‍ വീണ്ടും ആരോഗ്യ പ്രവര്‍ത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമമെന്ന് റിപ്പോര്‍ട്ട്. ബിര്‍ഭൂം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിനെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഒരാളെ അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ സ്‌ട്രെച്ചറിലെത്തിച്ച പ്രതിയാണ് നഴ്‌സിനെ ഉപദ്രവിച്ചത്. കടുത്ത പനി ബാധിച്ച ഇയാള്‍ക്ക് സലൈന്‍ ഡ്രിപ്പ് നല്‍കുന്നതിനിടെയായിരുന്നു സംഭവം.
രോഗി തന്നെ നല്ലതല്ലാത്ത രീതിയില്‍ സ്പര്‍ശിക്കുകയും മോശം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തതായി നഴ്‌സ് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു രോഗിക്ക് എങ്ങനെയാണ് ഇങ്ങനെ പെരുമാറാന്‍ സാധിച്ചതെന്നും തങ്ങള്‍ക്ക് സുരക്ഷയില്ലെന്നും നഴ്‌സ് പറഞ്ഞു. സംഭവം നടന്നയുടനെ ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നഴ്‌സിന്റെ പരാതിയില്‍ ല്ലംബസാര്‍ പൊലീസ് സ്റ്റേഷന്‍ അന്വേഷണം ആരംഭിച്ചു.