അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ് ഹിമന്ത ബിശ്വ ശർമ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated: May 12, 2026, 13:57 IST
ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. സംസ്ഥാന ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ പങ്കെടുത്തു.126 അംഗ നിയമസഭയിൽ 82 സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരം ഉറപ്പിച്ചിരുന്നു. 2016ൽ അധികാരത്തിലെത്തിയ ബിജെപി പത്ത് വർഷങ്ങൾക്കിപ്പുറവും അസമിൽ ആധിപത്യം തുടരുകയാണ്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത്.ജാലുക്ബാരി മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹിമന്ത ബിശ്വ ശർമ കോൺഗ്രസിന്റെ ബോമെൻ ചന്ദ്ര ബോർഠാക്കൂറിനെ പരാജയപ്പെടുത്തിയത്.