ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ വൻ ആയുധശേഖരവും പണവും കണ്ടെത്തി
May 12, 2026, 19:10 IST
ചത്തീസ്ഗഢിലെ നാരായൺപൂരിലെ വനമേഖലയിൽ നിന്നും വൻ ആയുധശേഖരവും 1.01 കോടി രൂപയും കണ്ടെടുത്തു. വനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണവും തോക്കുകളും.പൊലീസും കേന്ദ്ര സേനകളും സംയുക്തമായി നടത്തിയ തിരച്ചിലാണ് എകെ 47 തോക്കുകൾ, റൈഫിളുകൾ, പിസ്റ്റളുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ അടങ്ങുന്ന ആയുധ ശേഖരവും പണവും കണ്ടെത്തിയത്. ഛത്തീസ്ഗഡിനെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആയുധ ശേഖരവും പണവും കണ്ടെത്തിയിരിക്കുന്നത്. വനത്തിനുള്ളിൽ ഇനിയും ആയുധശേഖരങ്ങളുണ്ടാകുമെന്നും അതിനാൽ തെരച്ചിൽ തുടരുമെന്നും നാരായൺപൂർ എസ്പി റോബിൻസൺ ഗുരിയ പറഞ്ഞു. പറഞ്ഞു.