ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോ​ഗം;  സാമന്തയെ വിമർശിച്ച് ജ്വാല ഗുട്ട

 

ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് വൈറല്‍ അണുബാധയെ ചെറുക്കാന്‍ സാധിക്കുമെന്ന നടി സാമന്തയുടെ പോസ്റ്റ് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നിരവധിപേരാണ് ഈ പോസ്റ്റിന് വിമര്‍ശനവുമായി എത്തിയത്. ഇപ്പോഴിതാ സാമന്തയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട.

'തന്നെ പിന്തുടരുന്ന ധാരാളം ആളുകള്‍ക്ക് മരുന്ന് നിര്‍ദ്ദേശിക്കുന്ന സെലിബ്രിറ്റിയോടുള്ള എന്റെ ഒരേയൊരു ചോദ്യം, സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി... പക്ഷേ... നിങ്ങള്‍ നിര്‍ദേശിച്ച ചികിത്സാരീതി ഫലം കാണാതെ, ആരുടെയെങ്കിലും മരണത്തിന് കാരണമാവുകയാണെങ്കിലോ? നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? നിങ്ങള്‍ ടാഗ് ചെയ്ത ഡോക്ടര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?'- എന്നാണ് ജ്വാല ഗുട്ട ചോദിക്കുന്നത്.