കൊല്‍ക്കത്തയിൽ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സിവിക് വളണ്ടിയര്‍ വാഹനം ഓടിച്ചു കയറ്റി, അറസ്റ്റ് 

 

 

കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വാഹനം കയറ്റി സിവിക് വളണ്ടിയര്‍. പ്രതിഷേധിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കൊല്‍ക്കത്ത പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സിവിക് വളണ്ടിയറായ ഗംഗാസാഗര്‍ ഗോള്‍ഡ് വാഹനം കയറ്റിയത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ഗംഗാസാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തങ്ങളിലൊരാളെ ഇടിച്ചുവെന്ന് ആരോപിച്ച് ഗംഗാസാഗറിനെ വളഞ്ഞ പ്രതിഷേധക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ട്രാഫിക് ഉദ്യോഗസ്ഥന്‍ തരകേശ്വര്‍ പുരിക്കെതിരെയുള്ള പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയിലെ ബിടി റോഡില്‍ പ്രതിഷേധിച്ചുകൊണ്ടിരുന്ന രബീന്ദ്ര ഭാരതി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മദ്യപിച്ചു കൊണ്ട് ഗംഗാസാഗര്‍ വാഹനം ഇടിച്ചു കയറ്റിയത്