മുംബൈയിൽ ഇനി മുതൽ സ്റ്റേഷൻ പരിസരത്ത് തുപ്പിയാൽ പിടി പിടിവീഴും
Jul 2, 2026, 17:58 IST
പശ്ചിമ റെയിൽവേയിൽ സ്റ്റേഷൻ പരിസരത്തു തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നീക്കം. ഇനി മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ മാത്രമല്ല സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെയും തുപ്പുന്നവരെ ടിക്കറ്റ് ചെക്കർമാർ പിടികൂടുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും. റെയിൽവേ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു നടപടി. 200 മുതൽ 500 രൂപ വരെയാണു പിഴത്തുക.പശ്ചിമ റെയിൽവേയിലെ ബോറിവ്ലി, അഡേരി, വിലെ പാർലെ, കാന്തിവ്‌ലി, മലാഡ്, ബാന്ദ്ര, മാട്ടുംഗ, മാഹിം, ഗ്രാന്റ് റോഡ് സ്റ്റേഷനുകൾ മുറുക്കിത്തുപ്പിയ കറകളും വലിച്ചെറിയപ്പെട്ട മാലിന്യങ്ങളും കാരണം വളരെ വൃത്തിഹീനമായ അവസ്ഥയിലാണുള്ളത്. ഈ സാഹചര്യത്തിലാണു ശുചിത്വം ഉറപ്പാക്കാൻ ടിക്കറ്റ് ചെക്കർമാർക്കു ചുമതല നൽകിയിരിക്കുന്നത്