ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ
ലഡാക്കിലെ 28 കൊടുമുടികൾ, ചുരങ്ങൾ, ഹിമാനികൾ, താഴ്‌വരകൾ, നദികൾ എന്നിവയ്ക്ക് ഭാരതം ഔദ്യോഗിക പേരുകൾ നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ലഡാക്ക് ഭരണകൂടവും നടത്തിയ കൂടിയാലോചനകൾക്ക് ശേഷം സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടങ്ങളിലാണ് പുതിയ പേരുകൾ രേഖപ്പെടുത്തിയത്. അതിഷ ഗിരി, കനിഷ്ക പീക്ക്, സോറാവർ പീക്ക്, മാർത്താണ്ഡ ഗിരി, ശിവ റി, ഗുരു റിൻപോച്ചെ തടാകം തുടങ്ങിയവയാണ് പ്രധാന ഭൂഭാഗങ്ങൾക്ക് നൽകിയ പേരുകൾ.
2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന സൈനികർ തമ്മിൽ തർക്കം നിലനിന്നിരുന്ന ഗോഗ്ര, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളും ഈ പട്ടികയിലുണ്ട്. ലഡാക്കിലെ ഭൂപ്രദേശങ്ങൾ കൃത്യമായി തിരിച്ചറിയാനും പൊതുജനങ്ങൾക്ക് കൂടുതൽ പരിചിതമാക്കാനുമാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സ്വന്ത നിലയിൽ ചൈനീസ് പേരുകൾ നൽകി അവകാശവാദമുന്നയിച്ചതിന് പിന്നാലെയാണ് ലഡാക്കിൽ ഇന്ത്യയുടെ ഈ നിർണായക നീക്കം.