ഇന്ത്യയുടെ ലക്ഷ്യം വികസനം, പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയെ ദ്രോഹിക്കുക; മോദി
May 27, 2025, 16:58 IST
ഇന്ത്യ രാജ്യപുരോഗതിക്കും ദാരിദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ഇന്ത്യയെ ദ്രോഹിക്കുക മാത്രമാണ് പാകിസ്താന്റെ ലക്ഷ്യമെന്നും,ഇന്ത്യയ്ക്കെതിരെ നേരിട്ട് യുദ്ധം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് പാകിസ്താൻ നിഴൽ യുദ്ധത്തിലേക്ക് തിരിഞ്ഞതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
ഗുജറാത്തിൽ നടന്ന പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യയിൽ നിർമിച്ച ഉത്പന്നങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കണം. ലോക്കോമോട്ടീവുകളും കോച്ചുകളും ഇറക്കുമതി ചെയ്യേണ്ടി വന്ന ഒരു കാലം ഇന്ത്യക്കുണ്ടായിരുന്നു. ഇന്ന് അവ ഇന്ത്യയിൽ നിർമിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.