കർണാടക കോൺഗ്രസ് എംഎൽഎ എച്ച്.വൈ. മേട്ടി അന്തരിച്ചു
Nov 4, 2025, 20:45 IST
കർണാടക മുൻ മന്ത്രിയും ബാഗൽകോട്ട് നിയമസഭാംഗവുമായ എച്ച്.വൈ. മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്ത്യകർമങ്ങൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
1989, 1994, 2004 വർഷങ്ങളിൽ ജനതാദൾ സ്ഥാനാർഥിയായി ഗുലേദ്ഗുഡ്ഡ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം, 1994-96 കാലഘട്ടത്തിൽ വനം മന്ത്രിയായി സേവനം അനുഷ്ഠിച്ചു. 1996ൽ ബാഗൽകോട്ടിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.മണ്ഡല പുനർനിർണ്ണയത്തിനുശേഷം 2008ൽ കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ വീണ്ടും വിജയിച്ച് സിദ്ധരാമയ്യ മന്ത്രിസഭയിൽ എക്‌സൈസ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2018ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും പരാജയപ്പെട്ടു.