ബാലൻസ് നോക്കുന്നതിന് പരിധി; ഓഗസ്റ്റ് ഒന്ന് മുതൽ യുപിഐ നിയമത്തിൽ നിർണായക മാറ്റങ്ങൾ
ഓഗസ്റ്റ് ഒന്നു മുതൽ യു.പി.ഐയിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ നാഷണൽ പെയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. അമിത ഉപയോഗത്തിലുള്ള എ.പി.ഐ (ആപ്ലിക്കേഷൻ പ്രോഗ്രാം ഇൻറർഫേസ്)കൾക്ക് നിയന്ത്രിക്കാനായി ബാലൻസ് പരിശോധന, ഓട്ടോപേ സംവിധാനം അടക്കം അടുത്ത മാസം മുതൽ നിയന്ത്രണം കൊണ്ടുവരും. ഇടയ്ക്കിടെയുണ്ടാകുന്ന യു.പി.ഐയുടെ സാങ്കേതിക പ്രശ്‌നം പരിഹരിക്കുകയാണ് ഇതിലൂടെയുള്ള ലക്ഷ്യം.ദൈനംദിന ഇടപാടുകളെ മാറ്റങ്ങൾ ബാധിക്കില്ലെങ്കിലും പുതിയ യുപിഐ നിയമങ്ങൾ ബാലൻസ് പരിശോധന, ഇടപാട് സ്റ്റാറ്റസ് അപ്‌ഡേറ്റ് എന്നിവയെ ബാധിക്കും.
പേടിഎം, ഫോൺപേ എന്നിങ്ങനെ ഒന്നിലധികം യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഓരോ ആപ്പിലൂടെയും 50 തവണ ബാലൻസ് പരിശോധിക്കാം. ഇടയ്ക്കിടെ ബാലൻസും ഇടപാടും പരിശോധിക്കേണ്ടി വരുന്ന കച്ചവടക്കാർക്ക് ഈ തീരുമാനം തിരിച്ചടിയാകും. മൊബൈൽ നനമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരു ദിവസം 25 തവണ മാത്രമെ പരിശോധിക്കാൻ സാധിക്കുകയുള്ളൂ. തിരക്കേറിയ സമയമായ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും, വൈകീട്ട് അഞ്ചിനും രാത്രി 9.30 നും ഇടയിൽ ഓട്ടോപേ മാൻഡേറ്റ് ചെയ്യാൻ സാധിക്കില്ല.അമിതമായ എപിഐ റിക്വസ്റ്റ് ഒഴിവാക്കുകയാണ് ഇതിലൂടെ യുപിഐ ലക്ഷ്യമിടുന്നത്.