ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ; ആത്മഹത്യ കുറുപ്പ് കണ്ടെത്തി
ലോക്‌സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഗൗരവ് ഗൗതം നോയിഡയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയയത്.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ആത്മഹത്യാക്കുറിപ്പ് കണ്ടത്തിയതായി പൊലീസ് അറിയിച്ചു.ഫ്ലാറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ വായ്പയുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
നോയിഡ സെക്ടർ 82ലെ കേന്ദ്രീയ വിഹാർ മേഖലയിലെ ഫ്ലാറ്റിലാണ് സംഭവം. ഗൗരവിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോൾ ഫ്‌ലാറ്റ് പൂട്ടിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നി സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ അകത്ത് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയിരുന്നു
ഗൗരവിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘവും ലോക്കൽ പൊലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.