പാർട്ടി വീണ്ടും ഉദിച്ചുയരുമെന്ന് മമത ബാനർജി

 

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കിടെ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തി മുൻ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടി വീണ്ടും ഉദിച്ചുയരുമെന്ന് പറഞ്ഞ മമത, മറ്റ് പാർട്ടികളിലേക്ക് പോകേണ്ടവർക്ക് പോകാനും സമ്മതം നൽകി. ആരൊക്കെ പോയാലും താൻ സംഘടന പുനർനിർമിക്കുമെന്ന് യോഗത്തിൽ മമത നിലപാടെടുത്തു. വെള്ളിയാഴ്ച കാളിഘട്ടിലെ വസതിയിലാണ് സ്ഥാനാർഥികളുമായി മമത കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എംപിയും മമതയ്ക്ക് ഒപ്പമുണ്ടായിരുന്നു.

"മറ്റ് പാർട്ടികളിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് പോകാം. ഞാൻ പാർട്ടി പുനർനിർമിക്കും. എന്നോടൊപ്പം നിൽക്കുന്നവർ, തകർന്ന പാർട്ടി ഓഫീസുകൾ പുനർനിർമിച്ചു പെയിൻ്റടിച്ച് തുറക്കൂ. ആവശ്യമെങ്കിൽ അവ പെയിൻ്റടിക്കാൻ ഞാനും വരാം. തൃണമൂൽ കോൺഗ്രസ് ഒരിക്കലും തല കുനിക്കില്ല. ജനവിധി കവരുകയാണ് ചെയ്തത്"- മമത ബാനർജി പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.