ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ യുവാവ് അറസ്റ്റി

 

ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ സേലം എടപ്പാടിക്ക് സമീപമാണ് സംഭവം. കോകില (23) ആണ് കൊല്ലപ്പെട്ടത്. ഏഴ് മാസം ഗർഭിണിയായിരുന്നു യുവതി.

സേലം സ്വദേശി അമ്മാസിയാണ് അറസ്റ്റിലായത്. കോകിലയും പ്രതിയും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ കോകില ഗർഭിണിയായി. തുടർന്ന് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രതിയിൽ സമ്മർദം ചെലുത്തിയിരുന്നു.

എന്നാൽ വിവാഹത്തിന് പ്രതി തയ്യാറായിരുന്നില്ല. സംഭവദിവസം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കോകിലയെ വിളിച്ചുവരുത്തിയ പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ കൃഷിയിടത്തിലെ കിണറ്റിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വിവാഹത്തിന് കോകില സമ്മർദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എടപ്പാടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.